സ്നാനപ്പെടുമ്പോഴാണ് രക്ഷിക്കപ്പെടുന്നത് പോലും!
സ്നാനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയൊരു ഉപദേശം ഇതാ ഇവിടെ: To read in English വെള്ളത്തിലുള്ള സ്നാനത്തിലൂടെയാണ് ഒരാൾ രക്ഷ പ്രാപിക്കുന്നതെന്നും നിത്യജീവൻ അവകാശമാക്കുന്നതെന്നുമാണ് രണ്ട് യുവാക്കൾ വളരെ ആവേശത്തോടെ പ്രചരിപ്പിക്കുന്നത്. തങ്ങളുടെ വാദത്തെ സമർത്ഥിക്കാൻ അവർ ചില ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കുന്നുണ്ടെങ്കിലും, വചനഭാഗങ്ങളെ അതിന്റെ പശ്ചാത്തലത്തിൽ നിന്ന് അടർത്തിയെടുത്താണ് അവർ സംസാരിക്കുന്നത്. തന്മൂലം, വിശുദ്ധ തിരുവെഴുത്തുകളുടെ പൊതുവായ സന്ദേശത്തിന് നിരക്കാത്ത നിഗമനങ്ങളിലാണ് അവർ എത്തിച്ചേരുന്നത്. ഇത്തരം ഉപദേശങ്ങൾ ദൈവവചനത്തെ എത്രത്തോളം വികലമാക്കുന്നു എന്ന് തുറന്നുകാട്ടുന്നതിനാണ് ഈ വീഡിയോ ഇവിടെ വിശകലനം ചെയ്യുന്നത്. സുവിശേഷത്തിന്റെ ഏറ്റവും ലളിതവും മനോഹരവുമായ സത്യത്തെയാണ് അവർ ഇതിലൂടെ അട്ടിമറിക്കുന്നത്. ഒരു വ്യക്തി രക്ഷിക്കപ്പെടുന്നത് എപ്പോഴാണെന്ന് ബൈബിൾ വളരെ വ്യക്തമായി പറയുന്നുണ്ട്: വിശ്വസിക്കുന്ന ആ നിമിഷം: യേശുക്രിസ്തു കുരിശിൽ ചെയ്ത ദൗത്യം വിശ്വസിച്ച്, ഹൃദയം തുറന്ന് അവിടുത്തെ കർത്താവായി സ്വീകരിക്കുന്ന ആ നിമിഷത്തിൽ തന്നെ ഒരാൾ രക്ഷിക്കപ്പെടുന്നു (റോമർ 10:9-10). സ്നാന...