Posts

അലക്സാ, അയൽക്കാരനെ സഹായിക്കൂ!

Image
  വസ്തുവകകൾ മെച്ചപ്പെടുത്തുമ്പോൾ   മുൻഗണനകൾ താഴേക്കു പോകുകയാണോ ? Read in English ഫിലിപ്പോസ് വൈദ്യർ ശരിക്കും ആവശ്യമില്ലാത്ത ഒന്ന് നിങ്ങൾ അവസാനമായി വാങ്ങിയത് എപ്പോഴാണ് ? മറ്റൊരാളെ സഹായിക്കണം എന്ന് ആഗ്രഹിച്ച് , " കയ്യിൽ കുറച്ചുകൂടി പണം വരുമ്പോൾ ചെയ്യാം " എന്നു കരുതി മാറ്റിവെച്ചത് എപ്പോഴാണ് ? ഇവ രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? കൂടുതൽ സാധനങ്ങൾ വാങ്ങാനും , ഉള്ളവ അത്യാധുനികമാക്കാനും , ജീവിതം കുറച്ചുകൂടി എളുപ്പമുള്ളതാക്കാനും നിരന്തരം ഉപദേശിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് . പരസ്യങ്ങൾ ഫോണുകളിൽ പ്രത്യക്ഷപ്പെടുന്നു , ഷോപ്പിംഗ് ആപ്പുകൾ നാം വാങ്ങാൻ വിട്ടുപോയ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു , മറ്റു പലരുടെയും കയ്യിലുള്ളവ സോഷ്യൽ മീഡിയ നമ്മെ കാണിച്ചുതരുന്നു . പ്രത്യേകിച്ചൊന്നും വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ പോലും , പെട്ടെന്ന് നമ്മെ ആകർഷിക്കുന്ന എന്തെങ്കിലും ഒന്ന് നാം കണ്ടെത്തുന്നു . ആവശ്യമുള്ളവ വാങ്ങുന്നതിലോ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ ആസ്വദിക്കുന്നതിലോ തെറ്റൊന്നുമില്ല . എന്നാൽ , ഉള്ളത് പങ്കുവെക്കാനുള്...